തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസത്തിലൂടെ ഉന്നതപഠനം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് 4 പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്, തൃപ്പൂണിത്തുറ ഗവ. കോളജ്, എസ്.എൻ.ജി.എസ്.കോളജ് പട്ടാമ്പി എന്നിവിടങ്ങളിലാണ് പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
