തിരുവനന്തപുരം: തമിഴ്നാട്ടിൽ സ്കൂൾ അധ്യയനം പുനരാരംഭിച്ചു. ഒരുവർഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന വിദ്യാലയങ്ങൾ തുറന്നു. ക്ലാസ്റൂം പഠനത്തിനായി വിദ്യാർത്ഥികൾ രാവിലെ എട്ടു മുതൽ തന്നെ സ്കൂളുകളിൽ എത്തി തുടങ്ങി. വിദ്യാർഥികളെ മധുരം നൽകിയാണ് സ്കൂൾ അധികൃതരും അധ്യാപകർ സ്വീകരിച്ചത്. സ്കൂൾ പ്രവേശന കവാടത്തിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉപയോഗിച്ച് സുരക്ഷാക്രമീകരണങ്ങളോടെയാണ് കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിച്ചത്. കോവിഡ് വ്യാപനം ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തിലാണ് സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ ക്ലാസുകൾ പുന:രാരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്. 9 മുതൽ 12 വരെ ക്ലാസുകളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ പഠനം ആരംഭിക്കുക.

ഒരു വർഷത്തിലധികമായി വീടുകളിൽ ഒതുങ്ങിക്കിടക്കുന്നതിനാൽ വിദ്യാർത്ഥികൾ മാനസികപിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്നും ഇത് കുറയ്ക്കാൻ സ്കൂളുകൾ വീണ്ടും തുറക്കേണ്ടത് അനിവാര്യമാണെന്നും മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കട്ടിയിരുന്നു. ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പും എല്ലാ വിദ്യാർത്ഥികൾക്കും അനുകൂലമല്ല എന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളിൽ സ്കൂൾ പഠനം പുനരാരംഭിക്കുന്നത്. ക്ലാസുകളിൽ 50 ശതമാനം വിദ്യാർഥികളെ മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്.

0 Comments