കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ ബിരുദ പ്രവേശനത്തിന് ആദ്യ അലോട്മെൻറ് ലിസ്റ്റിൽ പേരുള്ളവർ നാളെ വൈകിട്ട് 4നകം പ്രവേശനം നേടണം. നിശ്ചിത ഫീസ് ഓൺലൈനായി അടക്കുകയും തുടർന്ന് അതത് കോളജുമായി ബന്ധപ്പെട്ട് കോളജ് ഫീസടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടേയും അലോട്മെന്റ് റദ്ദാക്കപ്പെടും. പ്രവേശനം സ്ഥിരപ്പെടുത്തിയതിന്റെ തെളിവായ കൺഫർമേഷൻ സ്ലിപ് എല്ലാവരും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല പരിഗണിക്കില്ല. സെപ്തംബർ രണ്ട് മുതൽ മൂന്നുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ട്.
ബിരുദ പ്രവേശനം: ആദ്യഅലോട്മെൻറിലെ പ്രവേശനം നാളെ അവസാനിക്കും
Published on : August 31 - 2021 | 5:14 pm

Related News
Related News
പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
മഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളും
SUBSCRIBE OUR YOUTUBE CHANNEL...
മുടങ്ങിയ പിജി പഠനം തുടരാൻ അവസരം
SUBSCRIBE OUR YOUTUBE CHANNEL...
പരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
SUBSCRIBE OUR YOUTUBE CHANNEL...
0 Comments