വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്കീം: നവംബർ 25വരെ അപേക്ഷിക്കാംസെറ്റ് പരീക്ഷ: അപേക്ഷാതീയതി നീട്ടിപരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്
[wpseo_breadcrumb]

പരീക്ഷാ സമയത്തിൽ മാറ്റം.. പ്രവേശന തിയതി നീട്ടി: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

Published on : August 31 - 2021 | 4:01 am

തിരുവനന്തപുരം:കേരളസർവകലാശാലയിൽ സെപ്റ്റംബർ 1മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം./ബി.എസ്.സി. മാതസ്/കമ്പ്യൂട്ടർ സയൻസ്/ബി.സി.എ./ബി.ബി.എ. (വിദൂരവിദ്യാഭ്യാസം എസ്.ഡി.ഇ.) പരീക്ഷകൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ടൈംടേബിൾ പ്രകാരം പരീക്ഷാസമയം രാവിലെ 9.30 മുതൽ 12.30 വരെ ആയിരുന്നത് ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെയായി
പുനഃക്രമീകരിച്ചിരിക്കുന്നു.

പ്രവേശന തീയതി നീട്ടി
കേരളസർവകലാശാലയിലെ എം.ബി.എ. പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതിനീട്ടി. ഐ.എം.കെ. പ്രവേശനത്തിന് സെപ്റ്റംബർ 13 വരെയും യു.ഐ.എം.
പ്രവേശനത്തിന് സെപ്റ്റംബർ 20 വരെയും അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാകേന്ദ്രത്തിന് അപേക്ഷിക്കാം
കേരളസർവകലാശാലയിൽ സെപ്റ്റംബർ 2ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി. പരീക്ഷകൾക്കും,സെപ്റ്റംബർ 3ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ
യൂണിറ്ററി എൽ.എൽ.ബി. പരീക്ഷകൾക്കും സബ്സെന്റർ അനുവദിച്ചു. കോവിഡ്ന്റെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം വാടക്കൽ ആലപ്പുഴ യു.ഐ.എം. സബ്സെന്ററായി
അനുവദിച്ചിരിക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അതത് കോളജ് പ്രിൻസിപ്പലിന് അപേക്ഷ സമർപ്പിക്കണം

0 Comments

Related News