പ്രധാന വാർത്തകൾ
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചുസ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങിഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാംസ്കൂൾ കലോത്സവം: ഇത്തവണ മത്സരങ്ങൾ കൃത്യസമയം പാലിക്കുംകേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾപരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടിസംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാംചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെ

ഇലക്ട്രോണിക്സ് ടെക്നോളജിയിൽ 15 താത്‌ക്കാലിക ഒഴിവുകൾ

Aug 29, 2021 at 2:57 pm

Follow us on

തൃശ്ശൂർ: സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ 15 താത്‌ക്കാലിക ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു, ഈമാസം 31വരെ അപേക്ഷകൾ സ്വീകരിക്കും

തസ്‌തികകളും യോഗ്യതയും താഴെപ്പറയുന്നു.

പ്രോജക്ട് അസോഷ്യേറ്റ് (6ഒഴിവുകൾ ): 60 % മാർക്കോടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ 60 % മാർക്കോടെ കെമിസ്ട്രി/ മെറ്റീരിയൽ സയൻസ്/ പോളിമെർ കെമിസ്ട്രി/ പോളിമെർ സയൻസിൽ എംഎസ്‌സി. നെറ്റ്/ ഗേറ്റ് യോഗ്യതക്കാർക്ക് 31,000 രൂപയും അല്ലാത്തവർക്ക് 25,000 രൂപയും.

പ്രോജക്ട് അസിസ്റ്റന്റ് (6): 60 % മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ, 20,000 രൂപ.

സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (2): 60 % മാർക്കോടെ ബികോം/ ഏതെങ്കിലും ബിരുദം, 18,000 രൂപ.

അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റ് (1): സർക്കാർ R&D ഇൻസ്റ്റിറ്റ്യൂട്ട്/ വകുപ്പുകളിൽ 10 വർഷ പരിചയം, 40,000 രൂപ.

പ്രായപരിധി: അഡ്മിനിസ്ട്രേറ്റീവ് കൺസൽറ്റന്റിന് 65 വയസ്സ്, മറ്റുള്ളവയിൽ 28 വയസ്സ്. അപേക്ഷയും ഫോട്ടോയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും cmett@cmet.gov.in എന്ന മെയിലിൽ അയയ്ക്കണം. http://cmet.gov.in

\"\"

Follow us on

Related News