കോട്ടയം: എംജി സർവകലാശാലയിൽ 2021-22 അക്കാദമിക വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര-ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് എം.ജി.യു. 2021) സെപ്തംബർ 10. 11 തീയതികളിൽ നടക്കും. പുതിയ പരീക്ഷ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് സെപ്തംബർ ഒന്നുമുതൽ www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. നിലവിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തവർക്ക് പുതിയ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയോ പഴയ ഹാൾടിക്കറ്റ് തന്നെ പരീക്ഷയ്ക്ക് ഉപയോഗിക്കുകയോ ചെയ്യാം. പഴയ ഹാൾടിക്കറ്റ് ഉപയോഗിക്കുന്നവർ അപേക്ഷ സമർപ്പിച്ച പ്രോഗ്രാമിലേക്ക് പരീക്ഷ നടക്കുന്ന തീയതിയും സമയവും പരീക്ഷകേന്ദ്രവും വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച പരീക്ഷ ടൈംടേബിൾ പരിശോധിച്ച് മനസിലാക്കേണ്ടതാണ്.
എറണാകുളം ജില്ലയിൽ പരീക്ഷ കേന്ദ്രമായ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിന് പകരം സെന്റ് തെരേസാസ് കോളേജ്, പാർക്ക് അവന്യൂ, എറണാകുളം ആണ് പുതിയ പരീക്ഷകേന്ദ്രം. വിശദവിവരത്തിന് ഫോൺ: 0481-2733595, ഇമെയിൽ: cat@mgu.ac.in
ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നത പരീക്ഷയാണിത്.