പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ്‌ സർവകലാശാലയിൽ പുതിയ പിജി ഇന്റഗ്രേറ്റഡ് കോഴ്സുകൾ ഈവർഷം മുതൽ

Aug 18, 2021 at 7:47 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയിൽ പുതിയ പിജി ഇന്റഗ്രേറ്റഡ് കോഴ്സുകൾ ഈ അധ്യയനവർഷം ആരംഭിക്കും.എം.എസ്.സി. ബയോസയന്‍സ്, കെമിസ്ട്രി, ഫിസിക്സ്, എം.എ.ഡെവലപ്മെന്റല്‍ സ്റ്റഡീസ് എന്നിവയാണ് ഈ അധ്യയനവര്‍ഷം ആരംഭിക്കുക. ഇന്ന് ചേർന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. തൃശ്ശൂര്‍, വയനാട്, പേരാമ്പ്ര, പാലക്കാട് എന്നിവിടങ്ങളിലെ സി.സി.എസ്.ഐടികളില്‍ ബി.എസ്.സി. ഐ.ടി. കോഴ്സ് തുടങ്ങും.
പ്രത്യേക സപ്ലിമെന്ററി പരീക്ഷക്ക് കാത്തിരിക്കാതെ, 2009-ന് ശേഷമുള്ള സെമസ്റ്റര്‍ സമ്പ്രദായത്തിലെ പരീക്ഷകള്‍ വിജ്ഞാപനം വരുന്ന മുറയ്ക്ക് എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാനും തീരുമാനമായി.

\"\"


ലക്ഷദ്വീപിലെ കവറത്തിയിലുള്ള സര്‍വകലാശാലാ ബി.എഡ്. കേന്ദ്രം സ്ഥലം മാറ്റാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം പരിഗണിച്ച് സിന്‍ഡിക്കേറ്റ് സമിതി സ്ഥലം സന്ദര്‍ശിക്കും. പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ നിയമനങ്ങള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

\"\"

Follow us on

Related News