തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിന് 10% സംവരണം തുടരും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പ്ലസ് വൺ പ്രവേശനത്തിനുള്ള പുതിയ പ്രോസ്പെക്ടസ് നാളെ പ്രസിദ്ധീകരിക്കും. നീന്തൽ യോഗ്യത പരിഗണിക്കേണ്ടത് ജില്ലാ സ്പോർട്സ്
കൗൺസിലിന്റെ രേഖയുടെ അടി
സ്ഥാനത്തിലാവണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഹയർസെക്കൻഡറി പ്രവേശനത്തിന് നിലവിൽ തുടരുന്ന എല്ലാ സംവരണങ്ങളും ഈ വർഷവും തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എയ്ഡഡ് സ്കൂളുകളിലെ 30ശതമാനം സംവരണത്തിൽ 20ശതമാനം മാനേജ്മെന്റ് ക്വാട്ടയും 10 ശതമാനം അതത് സമുദായത്തിലെ കുട്ടികൾക്ക് മാനേജ്മെന്റ് മെറിറ്റ് അടിസ്ഥാന ത്തിലും പ്രവേശനം നടത്താം. ഹയർസെക്കൻഡറി പ്രവേശനത്തിനു കണക്കാക്കുന്ന പരമാവധി ബോണസ് പോയിന്റ് 10 ആയിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
