തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. രജിസ്ട്രഷനുള്ള ലിങ്ക് ഇന്ന് വൈകിട്ട് 5 വരെമാതമേ പ്രവർത്തിക്കൂ. ഇതുവരെ 1.08 ലക്ഷം പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്.ണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം1.27 ലക്ഷം അപേക്ഷ ലഭിച്ചിരുന്നു. റജിസ്ട്രേഷൻ തീയതി നീട്ടില്ലെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. ഈ മാസം 25ന്ശേഷമെങ്കിലും ട്രയൽ അലോട്മെന്റ് നടത്തണമെങ്കിൽ റജിസ്ട്രേഷൻ ഇന്ന്ണാ പൂർത്തിയാക്കണം.

ഓണം അവധിയായതിനാൽ ട്രയൽ അലോട്മെന്റ്നടത്താൻ കഠിനപ്രയത്നം നടത്തേണ്ടിവരും. അപേക്ഷയിലെ തെറ്റുകൾ തിരുത്തേണ്ടവർക്ക് ഈ മാസം തന്നെ അവസരംനൽകണം.സെപ്റ്റംബർ ആദ്യമെങ്കിലുംആദ്യഘട്ട അലോട്മെന്റ് പ്രസിദ്ധീകരിക്കാനാണ് ശ്രമം.എങ്കിലേ ഒക്ടോബർ ആദ്യം ഒന്നാംസെമർ ബിഎ, ബിഎസ്തി,ബികോം, ബിബിഎ, ബിസിഎതുടങ്ങിയ കോഴ്സുകളിൽ ക്ലാസുകൾ തുടങ്ങാനാകൂ എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
