പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

പ്രാക്ടിക്കൽ ക്ലാസുകൾ വീട്ടിൽ: വിദ്യാഭ്യാസ വകുപ്പിന്റെ \’വീട് ഒരു വിദ്യാലയം\’ പദ്ധതിയ്ക്ക് തുടക്കം

Aug 14, 2021 at 3:18 pm

Follow us on

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന \’വീട് ഒരു വിദ്യാലയം\’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി. വി. ശിവൻകുട്ടി നിർവഹിച്ചു. നേമം മണക്കാട് ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എം.ബി.ആതിരയുടെ വീട്ടിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
വളരെ ലളിതമായ ഒരു പരീക്ഷണം ആതിര അവതരിപ്പിച്ചു. വീട്ടിൽ തയ്യാറാക്കിയ ലിറ്റ്മസ് പേപ്പർ ഉപയോഗിച്ച് ആസിഡ്, ആൽക്കലി തിരിച്ചറിയുന്ന പ്രവർത്തനമാണ് ചെയ്തത്. ചെമ്പരത്തിപ്പൂ നീളത്തിൽ എടുത്ത പേപ്പറിൽ ഇരുവശവും ഉരച്ചാണ് ലിറ്റ്മസ് പേപ്പർ തയ്യാറാക്കിയത്.

\"\"


വിനാഗിരി,ചുണ്ണാമ്പ്, വെള്ളം, പുളി വെള്ളം, സോപ്പ് ഇവയിലാണ് ലിറ്റ്മസ് പേപ്പർ മുക്കി ആസിഡ്,ആൽക്കലി തിരിച്ചറിയുന്ന പരീക്ഷണം നടത്തിയത്.ഇത് കൂടാതെ വീട്ടിൽ ലഭ്യമായ നാരങ്ങാ വെള്ളം ഉപയോഗിച്ചും ആസിഡ് ടെസ്റ്റ് നടത്താം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഒരുവർഷത്തിലേറെയായി തുറന്നു പ്രവർത്തിച്ചിട്ടില്ല. വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന പ്രക്രിയാബന്ധിതമായ പഠനാനുഭവങ്ങൾ നിലവിലെ ഫസ്റ്റ്ബെൽ ക്ലാസുകളിലൂടെ പൂർണമായും കുട്ടികൾക്ക് ലഭ്യമല്ല. കുട്ടികൾ അതാത് കാലങ്ങളിൽ നേടേണ്ട ശേഷികൾ നേടേണ്ടത് തുടർ വിദ്യാഭ്യാസത്തിന് അത്യാവശ്യമാണ്.

\"\"

കുട്ടിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് \’വീട് ഒരു വിദ്യാലയം\’. അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണയോടുകൂടി പഠനപ്രവർത്തനങ്ങൾ ഓരോ കുട്ടിയിലുമെത്തിച്ച് വീട്ടിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പദ്ധതി അവസരം നൽകുന്നു. അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൊതുസമൂഹത്തിലെ വിദ്യാഭ്യാസ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും കൂട്ടായ്മയിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Follow us on

Related News