തേഞ്ഞിപ്പലം:സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എം.എം.സി., ബി.എ. മൾട്ടിമീഡിയ അഞ്ചാം സെമസ്റ്റർ നവംബർ 2020, ആറാം സെമസ്റ്റർ ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിന് സപ്തംബർ 4 വരെ അപേക്ഷിക്കാം.
ഡെസർട്ടേഷൻ മൂല്യനിർണയവും വൈവയും
തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ സി.ബി.സി.എസ്.എസ്. അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ഏപ്രിൽ 2021 പരീക്ഷയുടെ ഡസർട്ടേഷൻ മൂല്യനിർണയവും വൈവയും 16-ന് തുടങ്ങും. വിശദവിവരങ്ങൾ വൈബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ
ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് ഒന്നാം സെമസ്റ്റർ നവംബർ 2018 പരീക്ഷയുടേയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2019 പരീക്ഷയുടേയും പ്രാക്ടിക്കൽ പരീക്ഷ 16, 17, 18 തീയതികളിൽ നടക്കും. വിശദവിവരങ്ങൾ വൈബ്സൈറ്റിൽ.