പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്: ഓഗസ്റ്റ് 31വരെ സമയം

Aug 12, 2021 at 9:57 pm

Follow us on

തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിലുള്ള അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്സിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമും പ്രോസ്പക്ടസും  www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം സ്ഥാപനത്തിൽ ഓഗസ്റ്റ് 31ന് വൈകിട്ട് നാലിനുള്ളിൽ നൽകണം.

സെപ്റ്റംബർ മൂന്നിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 22ന് ക്ലാസ്സുകൾ ആരംഭിക്കും. അപേക്ഷാ സമർപ്പണത്തിനും പ്രവേശന പ്രക്രിയയിലും കോവിഡ് 19 പ്രോട്ടോകോൾ കർശനമായി പാലിക്കണം.
എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. കോഴ്സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറാഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.

\"\"


ഈ കോഴ്‌സ് നടത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും വിവരം www.dtekerala.gov.inwww.sitttrkerala.ac.in എന്നീ വെബ്സൈറ്റുകളിൽ   “Institutions & Courses”  എന്ന ലിങ്കിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9074141036, 9895543647.

Follow us on

Related News