തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ(KEAM) ഇന്ന്. സംസ്ഥാനത്തെ 415 കേന്ദങ്ങളിലും പുറത്തുമായി1,12,097 വിദ്യാർഥികളാണ് പരീക്ഷ എഴുതുക. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷ നടക്കുക. രാവിലെ 10ന് ഫിസിക്സ്,കെമിസ്ട്രി (ഒന്നാം പേപ്പർ) ഉച്ചയ്ക്ക് 2.30ന് ഗണിതം (രണ്ടാം പേപ്പർ) നടക്കും. ഫാർമസി അപേക്ഷകർ ആദ്യപേപ്പർ മാത്രം എഴുതിയാൽ മതി.
കേരളത്തിന് പുറമേ ഗാസിയാബാദ്,
മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്കീം പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉത്തരവില്ലാതെ പ്രസിദ്ധീകരിക്ക
രുതെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിട്ടുണ്ട്.
