പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സർക്കാർ വിദ്യാലയങ്ങളിൽ പ്ലേ ക്ലാസുകൾ…ബാഗില്ലാ ദിനങ്ങൾ

Aug 4, 2021 at 10:05 pm

Follow us on


ന്യൂഡൽഹി:സമഗ്ര ശിക്ഷ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത് വൻ പദ്ധതികൾ. വിദ്യാലയങ്ങളിൽ ഓരോ വിഭാഗത്തിനുമായി പ്രത്യേകം പദ്ധതികളാണ് പ്രഖ്യാപിച്ചത്.

പദ്ധതികളിൽ പ്രധാനപ്പെട്ടവ ഇവയാണ്

ഖേലോ ഇന്ത്യയിൽ മെഡൽ നേടുന്ന 2 കുട്ടികളുള്ള സ്കൂളിന് 25,000രൂപ ഗ്രാന്റ് നൽകും. പെൺകുട്ടികൾക്ക് 3 മാസം റാണി
ലക്ഷ്മിബായ് ആത്മ രക്ഷാ പ്രശിക്ഷൺ പദ്ധതിയിൽ കായിക പരിശീലനം.

മൊത്തം 2.94ലക്ഷം കോടി രൂപയിൽ 1.85ലക്ഷം കോടി രൂപയാണ് കേന്ദ്ര വിഹിതം. കുട്ടികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും നേരിട്ട് അക്കൗണ്ടിൽ എത്തും.

മൂന്നാം ക്ലാസ് പിന്നിടുന്ന കുട്ടികൾക്ക് ഗണിതത്തിലും എഴുത്തിലും വായനയിലും
അടിസ്ഥാനഅറിവ് ഉറപ്പാക്കാനായി നിപുൺ (നാഷനൽ മിഷൻ ഓൺ ഫൗണ്ടേഷനൽ ലിറ്ററസി ആൻഡ്ന്യൂമറസി) ഭാരത് പദ്ധതി നടപ്പാക്കും.

മൂന്നുമുതൽ ആറുവരെയുള്ള ക്ലാസുകളിൽ കുട്ടികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നത് ഉൾപ്പെടെയുള്ള ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന നിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കും.

\"\"

സർക്കാർ വിദ്യാലയങ്ങളിൽ പ്ലേക്ലാസുകൾ ആരംഭിക്കും. 3 വയസ്സു മുതലുള്ള കുട്ടികൾക്ക് വർഷം തോറും 500 രൂപവീതം കളിപ്പാട്ടങ്ങൾക്കും പഠന ഉപകരണങ്ങൾക്കുമായി അനുവദിക്കും.

വിവിധ സ്കൂളുകളെ ബന്ധിപ്പിച്ച് സ്കൂൾ കോംപ്ലക്സ് സംവിധാനം. ഭാവിയിൽ ആവശ്യമുള്ള തൊഴിലുകളിൽ പരിശീലനത്തിനു പോളിടെക്നിക്കുകളെയും
ഐടിഐകളെയും സ്കൂളുകളുമായി ബന്ധിപ്പിച്ച് ഉപയോഗപ്പെടുത്തും..

എല്ലാ സംസ്ഥാനങ്ങളിലും ശിശു സംരക്ഷണ കമ്മിഷൻ. അധ്യാപകർക്കും അങ്കണവാടി അധ്യാപകർക്കും പ്രത്യേകപരിശീലന പദ്ധതികൾ.

ബാഗില്ലാത്ത ദിവസങ്ങൾ: സ്കൂളുകളിൽ ബാഗില്ലാത്ത ദിനങ്ങൾ പ്രോത്സാഹിപ്പിക്കും. എല്ലാ സ്കൂളുകളിലും സ്മാർട് ക്ലാസ് റൂമുകൾ. സമഗ്രശിക്ഷണം വിലയിരുത്താനായി ഹോളിസ്റ്റിക് പ്രോഗ്രസ്
കാർഡ് സംവിധാനം ഏർപ്പെടുത്തും.

വിദൂര പ്രദേശങ്ങളിലെ കുട്ടികൾക്ക് ഹയർസെക്കൻഡറി വരെ യാത്രാസൗകര്യം ഒരുക്കും. പാതിവഴിയിൽ പഠനം നിർത്തി പോകുന്നവർക്ക് പ്ലസ്ടു പഠനം പൂർത്തിയാക്കാൻ പ്രത്യേക പദ്ധതി.
ഹയർ സെക്കൻഡറി തലത്തിൽ പുതിയ വിഷയങ്ങൾ.

\"\"

ഗേൾസ് ഹോസ്റ്റലുകൾക്കുള്ള സാമ്പത്തിക സഹായം 25ലക്ഷത്തിൽ നിന്നു 40 ലക്ഷമാക്കും. കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളിൽ പ്ലസ്ടു വരെ പഠനസൗകര്യം ഒരുക്കും.

Follow us on

Related News