പ്രധാന വാർത്തകൾ
കോഴിക്കോട് എൻഐടിയിൽ പാർട്ട്‌ ടൈം, ഫുൾ ടൈം പിഎച്ച്ഡി: അപേക്ഷ 27 വരെമിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്സിൽ 145 ഒഴിവുകൾ: അപേക്ഷ 30 വരെസഹകരണ ബാങ്കുകളിലും സംഘങ്ങളിലും 107 ഒഴിവുകൾ: അപേക്ഷ 10വരെന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെഅടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രംബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

കാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് പുതിയ വെബ്പോര്‍ട്ടല്‍: നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

Aug 4, 2021 at 7:08 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ-പി.ജി. പ്രവേശനത്തിനായി കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നാളെ ഉച്ചയ്ക്ക് 12 ന് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം നിർവഹിക്കും.
സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളുടെ വിവരങ്ങള്‍ ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, വിമന്‍സ്, കമ്യൂണിറ്റി കോളേജ് എന്നീ വിഭാഗങ്ങളിലായി ജില്ലാ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ കണ്ടെത്തി തിരഞ്ഞെടുക്കാനാകുമെന്നതാണ് പ്രത്യേകത.

\"\"

ഓരോ കോഴ്‌സിന്റെയും യോഗ്യതാ വിവരങ്ങള്‍, സീറ്റുകളുടെ എണ്ണം എന്നിവയും അറിയാനാകും.
പ്രവേശനം സംബന്ധിച്ച മുഴുവന്‍ ഫീസുകളും ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപേക്ഷകര്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ നല്കാന്‍ കഴിയുന്നവിധം എസ്.എം.എസ്. സേവനവും ലഭ്യമാകും. കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും അനായാസം വിവരങ്ങള്‍ ബ്രൗസ് ചെയ്‌തെടുക്കാനാകുമെന്ന് കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജീഷ് അറിയിച്ചു.

Follow us on

Related News