പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേകം ഫണ്ട്‌: ചീഫ് മിനിസ്‌റ്റേഴ്‌സ് എഡ്യൂക്കേഷണൽ എംപവർമെന്റ് ഫണ്ട്

Aug 4, 2021 at 6:05 pm

Follow us on

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി തുടക്കമിട്ട വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് സമാനമായി :ചീഫ് മിനിസ്‌റ്റേഴ്‌സ് എഡ്യൂക്കേഷണൽ എംപവർമെന്റ് ഫണ്ട്\’ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാകിരണം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ ലഭിക്കുന്ന ഫണ്ട് വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായിരിക്കും ഉപയോഗിക്കുക. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വെബ്‌പോർട്ടലിലൂടെ ഫണ്ട് നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

\"\"

തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് ഓരോ പ്രദേശത്തും വിദ്യാകിരണം പദ്ധതി നടപ്പാക്കുന്നത്. നാടിനോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടും താത്പര്യമുള്ള എല്ലാവരും ഇതുമായി സഹകരിക്കുമെന്ന് സർക്കാരിന് ഉറച്ച പ്രതീക്ഷയുണ്ട്. ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. നാടിന്റെ ഭാവി, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്റെ പൊതുവായ മേൻമ മെച്ചപ്പെടുത്താനുപകരിക്കുന്ന പദ്ധതിയായി വിദ്യാകിരണം മാറും. പുസ്തകം, പെൻസിൽ, പേന തുടങ്ങി ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പഠനോപകരണങ്ങൾ പോലെതന്നെ പ്രധാനമാണ് ഡിജിറ്റൽ ഉപകരണങ്ങളും എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു നീങ്ങുന്നത്.

\"\"

ഈ വിഷയത്തിൽ സഹായിക്കുന്നതിന് പല പ്രദേശങ്ങളിലും അധ്യാപക രക്ഷകർതൃ സമിതികൾ വിവിധ മേഖലകളിലുള്ളവരെ ബന്ധപ്പെട്ടിട്ടുണ്ട്. സി. ഐ. ഐ പോലെയുള്ള വ്യവസായ സംഘടനകളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും നമ്മോടു ചേർന്നു നിൽക്കുന്ന പ്രവാസി സഹോദരങ്ങളും സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ഒരു പോലെ പഠനാവസരം ലഭിക്കണമെങ്കിൽ ഡിജിറ്റൽ ഉപകരണങ്ങൾ കൈയിലുണ്ടാവണം. ഇവ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികളെ സഹായിക്കുകയാണ് വിദ്യാകിരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

\"\"


കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ നടത്തിയ ശ്രമങ്ങൾക്ക് കോവിഡ് വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് സർക്കാർ കൃത്യമായ ഇടപെടൽ നടത്തുന്നത്. വീടുകളിലിരുന്ന് വിദ്യാഭ്യാസം നേടുമ്പോൾ കണക്റ്റിവിറ്റിയും പ്രധാനമാണ്. കണക്റ്റിവിറ്റി പ്രശ്‌നങ്ങളുള്ള മേഖലകളിൽ അവ ഉറപ്പാക്കാൻ കണക്റ്റിവിറ്റി പ്രൊവൈഡർ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. അത്യപൂർവ സ്ഥലങ്ങളിൽ ഒഴികെ എല്ലായിടത്തും കണക്റ്റിവിറ്റി ഉറപ്പാൻ കഴിയുമെന്ന് ചർച്ചയിൽ ധാരണയായി. ബാക്കിയുള്ള പ്രദേശങ്ങളിലും പരിഹാരം കാണാനുള്ള നടപടികളാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Follow us on

Related News