പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

പ്രീ പ്രൈമറി വിഭാഗത്തെ കൂടി ഉൾപ്പെടുത്തി \’സമഗ്ര ശിക്ഷ\’ രണ്ടാം ഘട്ടം: വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം

Aug 4, 2021 at 6:19 pm

Follow us on


ന്യൂഡൽഹി:  സർക്കാർ സ്കൂളുകളിൽ പ്രീ പ്രൈമറി വിഭാഗത്തിനായി പ്ലേ സ്കൂളുകൾ അടക്കമുള്ള വിവിധ പ്രവർത്തനങ്ങളുമായി \’സമഗ്ര ശിക്ഷ\’ പദ്ധതിയുടെരണ്ടാംഘട്ടം 2026 വരെ നീട്ടി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന്ചേർന്ന കേന്ദ്രമന്ത്രിസഭയോഗത്തിലാണ് തീരുമാനം.2021 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ സമഗ്ര ശിക്ഷാ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 1,85,398.32 കോടി രൂപയുടെ കേന്ദ്ര വിഹിതം ഉൾപ്പെടുന്ന 2,94,283.04 കോടി രൂപയുടെ സാമ്പത്തിക വിഹിതമാണ് പ്രഖ്യാപിച്ചത്. 1.16 ദശലക്ഷം സ്കൂളുകളും 156 ദശലക്ഷത്തിലധികം വിദ്യാർത്ഥികളും 5.7 ദശലക്ഷം സർക്കാർ അധ്യാപകരും പദ്ധതിയിൽ ഉൾപ്പെടുന്നു.

\"\"


സ്കൂളുകളുടെയും ഐടിഐകളുടെയും പോളിടെക്നിക്കുകളുടെയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് മാത്രമല്ല, സ്കൂളിന് പുറത്തുള്ള കുട്ടികൾക്കും സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഉപയോഗിക്കും. അങ്കണവാടി ജീവനക്കാർക്ക് പരിശീലനത്തിനായി മാസ്റ്റർ ട്രെയിനർമാരുടെ പരിശീലനവും ECCE അധ്യാപകർക്കുള്ള ഇൻ-സർവീസ് അധ്യാപക പരിശീലനവും ലഭ്യമാക്കും.
പ്ലേ സ്കൂളുകൾക്കായി ടീച്ചിങ്  ലേണിംഗ് മെറ്റീരിയലുകൾ, നാടൻ കളിപ്പാട്ടങ്ങൾ, ഗെയിമുകൾ എന്നിവയ്ക്കായി ഒരു കുട്ടിക്ക് 500 രൂപ വരെ നൽകും.

\"\"

സർക്കാർ സ്കൂളുകളിലെ പ്രീ-പ്രൈമറി വിഭാഗങ്ങൾക്ക് പ്രതിവർഷം കളികൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കും.

\"\"

Follow us on

Related News