ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12ന് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഫലപ്രഖ്യാപനം ഉണ്ടാവുക. ഫലപ്രഖ്യാപനം ഇന്ന് നടക്കുമെന്ന് സിബിഎസ്ഇയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. cbseresults.nic.in, cbse.gov.in, cbse.nic.inഎന്നീ വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം അറിയാം. രാജ്യത്ത് ആകെ 18 ലക്ഷത്തോളം വിദ്യാർഥികളാണ് 10-ാം ക്ലാസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. എന്നാൽ
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ 10,12 പരീക്ഷകൾ റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് ഫലം കഴിഞ്ഞദിവസമാണ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചത്.

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ...