പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ മുടിമുറിച്ച് പ്രതിഷേധിച്ചു

Aug 2, 2021 at 11:45 am

Follow us on

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നൽകില്ലെന്ന് വീണ്ടും സർക്കാർ പ്രഖ്യാപിച്ചതോടെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുന്നിൽ മുടിമുറിച്ച് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് വനിത ഉദ്യോഗാർഥികൾ മുടിമുറിച്ച് പ്രതിഷേധം അറിയിച്ചത്.

\"\"

പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ആണ് പ്രതിഷേധമുയർത്തിയത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പ്രതിഷേധം. പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിനു മുന്നിൽ തുടർച്ചയായി സമരം നടത്തി വരികയാണ്.

\"\"

റാങ്ക് പട്ടിക നീട്ടി നൽകുന്നതിൽ സർക്കാർ നടപടി ഉണ്ടാകില്ലെന്ന് ഇന്ന് മുഖ്യമന്ത്രി അറിയിച്ചതോടെയാണ് സ്വന്തം മുടി മുറിച്ച് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്.

\"\"

Follow us on

Related News