തിരുവനന്തപുരം: തുടർച്ചയായി പതിനൊന്നാമത് വർഷംവും ജഗതി ബധിര സ്കൂൾ നേടിയത് മിന്നുന്ന വിജയം. ജഗതി ഗവ. ബധിര ഹയർ സെക്കൻ്ററി സ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയം കരസ്ഥമാക്കി.
കഴിഞ്ഞ 11 വർഷം തുടർച്ചയായി പ്ലസ് ടു പരീക്ഷയിൽ നൂറ് മേനി വിജയം നേടിയ ചരിത്രം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ അഭിമാനമാകുകയാണ്. പരീക്ഷ എഴുതിയ ആകെ എട്ടു പേരിൽ ജിത്തു എം.വി,മുഹമ്മദ് ബാസിൽ എന്നിവർ ഫുൾ എ പ്ലസ് നേടിയപ്പോൾ 5 എ പ്ലസ്സും ഒരു എ യും മുഹമ്മദ് എം.എസ് പൊരുതി നേടി.
പ്രാരാബ്ദങ്ങൾക്ക് നടുവിലും രാജകുമാരി മാമലക്കണ്ടം ഇളപ്ലാശ്ശേരിക്കുടിയിൽ നിന്നുള്ള ചിഞ്ചു ശിവനും വിജയം നേടി. സ്കൂൾ യുവജനോത്സവങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ജിത്തു എം.വി ചിത്രരചനയിലും സ്പോർട്സിലും മിടുക്കനാണ്. തുടർച്ചയായ സ്കൂളിൻ്റെ നൂറ് ശതമാനം വിജയത്തിന് പിന്നിൽ അധ്യാപകരുടെ നിരന്തര പ്രയത്നം കൂടിയുണ്ട്.