സീനിയർ റിസർച് ഫെലോ ഒഴിവ്..പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം: എംജി വാർത്തകൾ

Jul 30, 2021 at 8:07 pm

Follow us on

കോട്ടയം: എം. ജി. സർവകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന ഒരു പ്രോജെക്ടിലേക്ക് ഒരു സീനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. യോഗ്യരായവർ evramasamy@mgu.ac.inഎന്ന ഇമെയിലിലേക്ക് ഓഗസ്റ്റ് അഞ്ചിനകം ബയോഡാറ്റയും അപേക്ഷയും അയയ്ക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

\"\"

പരീക്ഷ തീയതി

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് – 2017 അഡ്മിഷൻ മുതൽ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ മൂന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഓഗസ്റ്റ് 10 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 12 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്ിനന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2016, 2015 അഡ്മിഷൻ സപ്ലിമെന്ററി 2015ന് മുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഓഗസ്റ്റ് 16 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 18 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്പെഷൽ ഫീസായി പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

\"\"

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എ. ഇംഗ്ലീഷ് – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.

\"\"

2021 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്/പൊളിറ്റിക്സ് ആന്റ് ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്സ് (പബ്ലിക് പോളിസി ആന്റ് ഗവേഷണൻസ്) (2019-21 അഡ്മിഷൻ – സി.എസ്.എസ്.)

പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ നടന്ന നാലാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.റ്റി.) സ്പെഷൽ സപ്ലിമെന്ററി (പുതിയ സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.

\"\"

പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിന്
പ്രത്യേക അപേക്ഷ വേണം

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പ്രത്യേകമായി അപേക്ഷിക്കണം. ഇതിനായി ക്യാപ്പ് വെബ് സൈറ്റിലെ ഐ.പി. ക്യാപ്പിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. കോളേജ്-പ്രോഗ്രാം വിശദാംശങ്ങളും സീറ്റ് ലഭ്യതയും മറ്റ് അനുബന്ധ വിവരങ്ങളും ഐ.പി. ക്യാപ് വെബ് സൈറ്റിൽ ലഭ്യമാണ്.

എം.ജി. ബിരുദ ഏകജാലക പ്രവേശനം:
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
പ്രവേശന നടപടികൾ പൂർണമായും ഓൺലൈനായിയിരിക്കും. അതിനാൽ എൻ.സി.സി./എൻ.എസ്.എസ്./ വിമുക്തഭടൻ എന്നീ വിഭാഗങ്ങൾക്കുള്ള ബോണസ് മാർക്ക് ലഭിക്കുന്നതിനായുള്ള സാക്ഷ്യപത്രങ്ങൾ, പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർ, ഒ.ഇ.സി., എസ്.ഇ.ബി.സി. എന്നീ വിഭാഗക്കാർ, മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്നീ വിഭാഗങ്ങളിലെ സംവരണത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്ലോഡ് ചെയ്യേണ്ടതായുണ്ട്.
പ്രോസ്പെക്ടസിൽ പറയുന്ന പ്രകാരം സംവരണാനുകൂല്യത്തിനായി നിശ്ചിത സാക്ഷ്യപത്രങ്ങൾ തന്നെയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷകർ ഉറപ്പുവരുത്തേണ്ടതാണ്. കൃത്യമായ രേഖകളുടെ അഭാവത്തിൽ പ്രവേശനം തന്നെ റദ്ദാക്കപ്പെടുന്നതിന് സാധ്യതയുണ്ടെന്നതിനാൽ അപേക്ഷകർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റുമാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇ ഡബ്ല്യു എസ് വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവർ \’ഇൻകം ആന്റ് അസറ്റ്സ് സർട്ടിഫിക്കറ്റ്\’ അപ്ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതുമാണ്. എൻ.സി.സി./എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടൻ/ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/നേവി/എയർഫോഴ്സ് എന്നീ വിഭാഗങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

Follow us on

Related News