ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന്. ഉച്ചയ്ക്ക് 2ന് ഫലപ്രഖ്യാപനം ഉണ്ടാകും. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. വിദ്യാർഥികളുടെ 10, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ഫലവും ചേർത്താണ് ഈ വർഷം പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.