editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ: മന്ത്രി വി.ശിവൻകുട്ടിസംസ്ഥാന സ്കൂൾ കായിക കിരീടം പാലക്കാടിന്: മലപ്പുറം രണ്ടാം സ്ഥാനത്ത്സംസ്ഥാനത്തെ പ്രീ- പ്രൈമറി മേഖല മികച്ചത്: ഫിൻലാൻഡ് സംഘംചക്കുളത്ത്കാവ് പൊങ്കാല: നാളെ 4 താലൂക്കുകളിൽ പൊതുഅവധിസ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ ഉച്ചഭക്ഷണത്തിന്റെ പാചക ചെലവ് തുക വർധിപ്പിക്കുന്നത് പരിഗണനയിൽ: പാല്‍, മുട്ട എന്നിവയ്ക്ക് 20 രൂപവരെഐബിപിഎസില്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ്: വാക്ക്-ഇന്‍-സെലക്ഷന്‍എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ടകേരളവും ഫിൻലാന്റും വിദ്യാഭ്യാസ മേഖലയിൽ കൈകോർക്കുന്നു: കൂടുതൽ ചർച്ചകൾക്ക് വർക്കിങ് ഗ്രൂപ്പ്കേരള സർവകലാശാലയുടെ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾ

അധ്യാപക ഒഴിവ്, സ്പെഷൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

Published on : July 29 - 2021 | 6:42 pm

കോട്ടയം: ആഗസ്റ്റ് 5 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്) പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റത്തിനായി ജൂലൈ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. സർവ്വ കലാശാലാ വെബ്സൈറ്റിലെ എക്സാം രജിസ്ട്രേഷൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഗസ്റ്റ് അധ്യാപക ഒഴിവ്,

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിയമം, മാനേജ്മെന്റ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി യു.ജി.സി./നെറ്റ് യോഗ്യതയുള്ള ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി./നെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ അഭാവത്തിൽ എം.ബി.എ., എൽ.എൽ.എം. എന്നീ വിഷയങ്ങളിൽ 55 ശതമാനം മാർക്കും രണ്ടുവർഷത്തെ അധ്യാപന പരിചയവുമുള്ളവരെ പരിഗണിക്കും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഓഗസ്റ്റ് 16ന് രാവിലെ 11ന് സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2310165.

സ്പെഷൽ പരീക്ഷ ഓഗസ്റ്റ് 6 മുതൽ

കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2019 അഡ്മിഷൻ – റഗുലർ/2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവർക്കായി നടത്തുന്ന സ്പെഷൽ പരീക്ഷകൾ ഓഗസ്റ്റ് ആറുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷ കേന്ദ്രത്തിന് മാറ്റം

അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. – 2018 അഡ്മിഷൻ, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയ്ക്ക് പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികളിൽ പരുമല സെന്റ് ഗ്രിഗോറിയസ് കോളേജ് ഓഫ് സോഷ്യൽ സയൻസസ് പരീക്ഷകേന്ദ്രമായി അനുവദിച്ചിരുന്ന വിദ്യാർഥികൾ ജൂലൈ 30 മുതൽ നടക്കുന്ന പരീക്ഷകൾക്കായി തിരുവല്ല വളഞ്ഞവട്ടം പരുമല മാർ ഗ്രിഗോറിയോസ് കോളേജിലാണ് ഹാജരാകേണ്ടത്. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

മോട്ടിവേഷണൽ സീരീസ് ഉദ്ഘാടനം ജൂലൈ 31ന്

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുതായി തുടങ്ങുന്ന മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി മോട്ടിവേഷണൽ സീരീസിന്റെ ഉദ്ഘാടനം ജൂലൈ 31ന് വൈകീട്ട് ഏഴിന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഓൺലൈനായി നിർവഹിക്കും. ലൈബ്രറി ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും തുടർച്ചയായി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുക എന്നതാണ് സർവകലാശാല ലൈബ്രറിയുടെ കീഴിൽ തുടങ്ങുന്ന ഈ സേവനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപരിപാടിയായി ഓഗസ്റ്റ് ഒന്നിന് വൈകീട്ട് ഏഴിന് ‘ഓട്ടോണമി ഇൻ ലൈഫ്’ എന്ന വിഷയത്തിൽ റിട്ട. അസിസ്റ്റന്റ് ലൈബ്രേറിയനും ട്രെയിനറും കൗൺസിലറുമായ ബേബി ജോസഫ് ക്ലാസെടുക്കും.

വൈവാവോസി

2020 ഒക്ടോബർ/നവംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ വൈവാവോസി ഓഗസ്റ്റ് മൂന്നിന് വടവാതൂർ ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

0 Comments

Related News