പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

അധ്യാപക ഒഴിവ്, സ്പെഷൽ പരീക്ഷ: ഇന്നത്തെ എംജി വാർത്തകൾ

Jul 29, 2021 at 6:42 pm

Follow us on

കോട്ടയം: ആഗസ്റ്റ് 5 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്) പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റത്തിനായി ജൂലൈ 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. സർവ്വ കലാശാലാ വെബ്സൈറ്റിലെ എക്സാം രജിസ്ട്രേഷൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

\"\"

ഗസ്റ്റ് അധ്യാപക ഒഴിവ്,

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിയമം, മാനേജ്മെന്റ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി യു.ജി.സി./നെറ്റ് യോഗ്യതയുള്ള ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി./നെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ അഭാവത്തിൽ എം.ബി.എ., എൽ.എൽ.എം. എന്നീ വിഷയങ്ങളിൽ 55 ശതമാനം മാർക്കും രണ്ടുവർഷത്തെ അധ്യാപന പരിചയവുമുള്ളവരെ പരിഗണിക്കും. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഓഗസ്റ്റ് 16ന് രാവിലെ 11ന് സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2310165.

\"\"

സ്പെഷൽ പരീക്ഷ ഓഗസ്റ്റ് 6 മുതൽ

കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2019 അഡ്മിഷൻ – റഗുലർ/2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവർക്കായി നടത്തുന്ന സ്പെഷൽ പരീക്ഷകൾ ഓഗസ്റ്റ് ആറുമുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

\"\"

പരീക്ഷ കേന്ദ്രത്തിന് മാറ്റം

അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. – 2018 അഡ്മിഷൻ, 2017 അഡ്മിഷൻ – റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയ്ക്ക് പരുമല ദേവസ്വം ബോർഡ് പമ്പ കോളേജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികളിൽ പരുമല സെന്റ് ഗ്രിഗോറിയസ് കോളേജ് ഓഫ് സോഷ്യൽ സയൻസസ് പരീക്ഷകേന്ദ്രമായി അനുവദിച്ചിരുന്ന വിദ്യാർഥികൾ ജൂലൈ 30 മുതൽ നടക്കുന്ന പരീക്ഷകൾക്കായി തിരുവല്ല വളഞ്ഞവട്ടം പരുമല മാർ ഗ്രിഗോറിയോസ് കോളേജിലാണ് ഹാജരാകേണ്ടത്. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

\"\"

മോട്ടിവേഷണൽ സീരീസ് ഉദ്ഘാടനം ജൂലൈ 31ന്

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുതായി തുടങ്ങുന്ന മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി മോട്ടിവേഷണൽ സീരീസിന്റെ ഉദ്ഘാടനം ജൂലൈ 31ന് വൈകീട്ട് ഏഴിന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഓൺലൈനായി നിർവഹിക്കും. ലൈബ്രറി ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും തുടർച്ചയായി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുക എന്നതാണ് സർവകലാശാല ലൈബ്രറിയുടെ കീഴിൽ തുടങ്ങുന്ന ഈ സേവനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യപരിപാടിയായി ഓഗസ്റ്റ് ഒന്നിന് വൈകീട്ട് ഏഴിന് \’ഓട്ടോണമി ഇൻ ലൈഫ്\’ എന്ന വിഷയത്തിൽ റിട്ട. അസിസ്റ്റന്റ് ലൈബ്രേറിയനും ട്രെയിനറും കൗൺസിലറുമായ ബേബി ജോസഫ് ക്ലാസെടുക്കും.

വൈവാവോസി

2020 ഒക്ടോബർ/നവംബർ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷയുടെ വൈവാവോസി ഓഗസ്റ്റ് മൂന്നിന് വടവാതൂർ ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

Follow us on

Related News