പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

സെല്‍വമാരിക്ക് സമഗ്ര ശിക്ഷാ കേരളയുടെ ആദരം

Jul 28, 2021 at 6:29 pm

Follow us on

തിരുവനന്തപുരം:ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നിന്ന് പ്രതിസന്ധികളും ഇല്ലായ്മകളും തരണംചെയ്തു ജീവിത വിജയം നേടിയ സെല്‍വമാരിക്ക് സമഗ്ര ശിക്ഷാ കേരളത്തിന്റെ ആദരം. കുമളിക്കടുത്ത് ചോറ്റുപാറയില്‍ തോട്ടം തൊഴിലാളിയായ അമ്മയുടെയും അമ്മുമ്മയുടെയും തണലിലായിരുന്നു സെല്‍വമാരിയുടെ പ്രാഥമിക വിദ്യാഭ്യാസം.

\"\"

ചോറ്റുപാറ ജി.എല്‍.പി. സ്കൂള്‍, മുരിക്കടി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തമിഴ്നാട്ടില്‍ പ്ലസ് ടു വരെ പഠിച്ചു. തുടര്‍ന്ന് തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്ന് ബി.എസ്.സി.യിലും യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എം.എസ്.സിയിലും മികച്ച വിജയം നേടി.

\"\"

പി.എച്ച്.ഡി.ക്ക് യോഗ്യത ലഭിച്ചു. രണ്ടുവര്‍ഷമായി പഠനം തുടരുന്നു. കണക്കാണ് ഐഛിക വിഷയം. അവധികാലങ്ങളില്‍ വീട്ടില്‍ വരുമ്പോഴെല്ലാം അമ്മൂമ്മയ്ക്കൊപ്പം ഏലം എസ്റ്റേറ്റില്‍ കൂലിവേലയ്ക്ക് പോയിരുന്നു.

\"\"


എസ്റ്റേറ്റിലെ കൂലിപ്പണിയില്‍നിന്ന് പണം കണ്ടെത്തി വിദ്യാഭ്യാസം നടത്തിവരുകയും ഹൈസ്കൂള്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്ത സെല്‍വമാരി ടീച്ചറെ സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ പൊന്നാടയും ഫലകവും നല്‍കിയാണ് ആദരിച്ചത് .
ജോലി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും സിവില്‍ സര്‍വീസ് പരീക്ഷയാണ് അടുത്ത ലക്ഷ്യമെന്നും സെല്‍വമാരി ടീച്ചര്‍ പറഞ്ഞു.

\"\"

Follow us on

Related News