തിരുവനന്തപുരം: പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. കുവൈത്ത് സിറ്റിയിലെ പരീക്ഷാ കേന്ദ്രത്തിന് പുറമെയാണ് ദുബായിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

ENGLISH PLUS https://wa.me/+919895374159
പ്രശ്നത്തിന് പരിഹാരം കാണണമെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർഥന മാനിച്ചാണ് പ്രധാനമന്ത്രി ഇടപെട്ടത്. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നീറ്റ് പരീക്ഷയ്ക്ക് പൂർണ്ണ പിന്തുണയും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

0 Comments