പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

അന്തർകലാലയ അത്‌ലറ്റിക്‌സ് മാരത്തണില്‍ നബീലും ഷെജിനയും ജേതാക്കള്‍

Jul 23, 2021 at 5:50 pm

Follow us on

\"\"

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തർകലാലയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഹാഫ്മാരത്തണില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എം.പി. നബീല്‍ ഷാഹി പുരുഷ വിഭാഗത്തിലും കൊടകര സഹൃദയ കോളജിലെ ഷെജിന അശോക് വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായി. കെ. അജിത്ത് സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍), വി. മുഹമ്മദ് അര്‍ബാര്‍ (ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ്, കോഴിക്കോട്) എന്നിവരാണ് പുരുഷവിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍.

\"\"

വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളേജിലെ വി. രഞ്ജിത രണ്ടാം സ്ഥാനം നേടി. 15 കോളേജുകളില്‍ നിന്നായി 22 താരങ്ങളാണ് മാരത്തണില്‍ പങ്കെടുത്തത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. 26 മുതല്‍ 28 വരെ തീയതികളില്‍ അന്തർകലാലയ അത്‌ലറ്റിക്‌സ് ട്രയല്‍സ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുമെന്ന് കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

\"\"
\"\"

Follow us on

Related News