വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : July 22 - 2021 | 11:23 am

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് അവഗണിച്ച് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെ.എസ്.യു. പ്രവർത്തകർ ബി.ടെക് മൂന്നാം സെമസ്റ്റർ ചോദ്യപേപ്പർ വലിച്ചെറിഞ്ഞു. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നടന്ന പ്രധിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. കെഎസ്‌യു പ്രവർത്തകർക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ സംഭവത്തെ തുടർന്ന് പരീക്ഷ റദ്ധാക്കി.


തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ ഇന്ന് രാവിലെയാണ് സംഭവം. കോളജിലെ പരീക്ഷാ വിഭാഗത്തിൽ കയറിയ പ്രവർത്തകർ ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ തട്ടിയെടുക്കുകയായിരുന്നു. കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ അത് വകവെയ്ക്കാതെ നടത്തുന്ന പരീക്ഷ ബഹിഷ്കരിക്കുമെന്ന് കെഎസ്‌യു ചോദ്യപേപ്പർ പയ്ക്കറ്റ് പരീക്ഷയ്ക്ക് മുമ്പ് പൊട്ടിച്ചതിനാൽ പരീക്ഷ റദ്ധാക്കേണ്ടി വന്നു.

ചോദ്യ പേപ്പറുകൾ പരീക്ഷാ ഹാളുകളിലേക്ക് വിതരണം ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെഎസ്‌യു പ്രവർത്തകർ അതിൽ ഒരു പയ്ക്കറ്റ് തട്ടിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞത്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനായി പരീക്ഷകൾ നടത്തണമെന്നാണ് കെഎസ്‍യുവിന്‍റെ ആവശ്യം

0 Comments

Related News

Common Forms

Common Forms

Related News