ന്യൂഡൽഹി:കേന്ദ്രസർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ അധ്യയനവർഷത്തിൽ പൊതുപ്രവേശന പരീക്ഷ നടത്തില്ല. കോവിഡ് സാഹചര്യം പരിഗണിച്ചണിത്. എന്നാൽ ഓരോ സർവകലാശാലകൾക്കും അവരുടെ പ്രവേശന നടപടി തുടരാം. രാജ്യത്തെ 45 കേന്ദ്രസർവകലാശാലകളിൽ പുതിയതായി നിലവിൽ വന്ന 14 സർവകലാശാലകൾ പ്രത്യേകമായി പ്രവേശനപരീക്ഷ നടത്തിയിരുന്നു. ഇത് പഴയപോലെ നടത്താം. ഡൽഹി സർവകലാശാല അടക്കമുള്ള പല യൂണിവേഴ്സിറ്റികളും 12ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്.

മറ്റു സർവകലാശാലകൾക്ക് വേറെ പ്രവേശനരീതിയുണ്ട്.
മുൻവർഷങ്ങളിലേതുപോലെ ഈ രീതികൾ ഈ വർഷവും തുടരും. രാജ്യത്തെ മുഴുവൻ സർവകലാശാലകൾക്കായി പൊതുവായി ഒരു പ്രവേശന പരീക്ഷ നടത്താൻ ഈ മാർച്ചിലാണ് തീരുമാനമെടുത്തത്.

ENGLISH PLUS https://wa.me/+919895374159
0 Comments