പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

അപേക്ഷകൾ സ്വീകരിക്കൽ ജൂലൈ 23വരെ നീട്ടി: ഇന്നത്തെ എംജി വാർത്തകൾ

Jul 20, 2021 at 4:20 pm

Follow us on


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്, എം.എഡ്, എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂലൈ 23ന് ഉച്ചയ്ക്ക് 12 വരെ ദീർഘിപ്പിച്ചു. കോവിഡ് -19 വ്യാപനം മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. പൊതുപ്രവേശന പരീക്ഷ, മുൻ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 12, 13 തീയതികളിൽ നടക്കും. ഹാൾടിക്കറ്റ് www.cat.mgu.ac.in എന്ന വെബ് സൈറ്റ് വഴി ജൂലൈ 28 മുതൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരത്തിന് ഫോൺ: 9188661784, 0481-2733595, ഇമെയിൽ: cat@mgu.ac.in

\"\"

ENGLISH PLUS https://wa.me/+919895374159

പരീക്ഷ തീയതി

മൂന്നാം വർഷ എം.എസ് സി. മെഡിക്കൽ അനാട്ടമി (2017 അഡ്മിഷൻ – റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് ആറ്, ഒൻപത് തീയതികളിൽ നടക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 22 വരെയും 525 രൂപ പിഴയോടെ ജൂലൈ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 24 വരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ (2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (2018 അഡ്മിഷൻ – റഗുലർ/2017 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ബി.ആർക് പരീക്ഷകൾക്ക് പിഴയില്ലാതെ ഓഗസ്റ്റ് നാലുവരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് അഞ്ചുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് ആറുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

\"\"

പരീക്ഷ തീയതി

മൂന്നാം വർഷ എം.എസ് സി. മെഡിക്കൽ അനാട്ടമി (2017 അഡ്മിഷൻ – റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് ആറ്, ഒൻപത് തീയതികളിൽ നടക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.

\"\"

പ്രാക്ടിക്കൽ

സീപാസിലെ ആറാം സെമസ്റ്റർ ബി.ടെക് (2017 അഡ്മിഷൻ – റഗുലർ, 2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ 26ന് തൊടുപുഴയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. വിശദവിവരത്തിന് കോളജ് അധികൃതരുമായി ബന്ധപ്പെടണം.

\"\"

Follow us on

Related News