വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : July 19 - 2021 | 2:11 pm

തിരുവനന്തപുരം: ഓഗസ്റ്റ് 5ന് നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കേരളത്തിന് പുറമേ ന്യൂഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.


ഓൺലൈൻ വഴി നൽകിയ അപേക്ഷയിൽ അപാകതകളുള്ളവർക്കും അപേക്ഷാ ഫീസിന്റെ ബാക്കി തുക അടയ്ക്കാത്തവർക്കും അഡ്മിറ്റ് കാർഡ് അനുവദിക്കില്ല. പ്രൊഫൈലിൽ പരിശോധിച്ചാൽ അപേക്ഷയിലെ തെറ്റുകൾ ലഭ്യമാകും.

ജൂലായ് 21 ഉച്ചയ്ക്ക് 2വരെ അപാകതകൾ പരിഹരിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ENGLISH PLUS https://wa.me/+919895374159

0 Comments

Related News

Common Forms

Common Forms

Related News