
ENGLISH PLUS https://wa.me/+919895374159
ന്യൂഡൽഹി: രാജ്യത്തെ നാൽപതോളം സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ നടത്താന്‍ യുജിസിയുടെ അനുമതി. 13 സംസ്ഥാന യൂണിവേഴ്സിറ്റികൾ, മൂന്ന് കേന്ദ്ര യൂണിവേഴ്സിറ്റികൾ എന്നിവയ്ക്ക് പുറമെ 15 ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കും ഓൺലൈൻ ഡിഗ്രി കോഴ്സുകൾ ആരംഭിക്കാൻ യുജിസി അംഗീകാരം നൽകി.
ചണ്ഡീഗഡ് യൂണിവേഴ്സിറ്റി, മണിപ്പാൽ യൂണിവേഴ്സിറ്റി, ഒപി ജിന്ധാൽ ഗ്ലോബൽ യൂണിവേഴ്സിറ്റി എന്നീ മൂന്ന് സ്വകാര്യ സർവകലാശാലകൾക്കും അനുമതി നൽകി.

കോവിഡ് വ്യാപന സാഹചര്യത്തിൽ ഓഫ് ലൈൻ ക്ലാസുകളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം പരിഗണിച്ചാണ് ഓൺലൈൻ ഓൺലൈൻ കോഴ്സുകൾ വ്യാപകമാക്കാൻ യുജിസി തയ്യാറെടുക്കുന്നത്.
