തിരുവനന്തപുരം: ഈ വർഷത്തിൽ
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകം.
ENGLISH PLUS https://wa.me/+919895374159
അക്കാദമിക ഇതര പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ശരാശരി 2ലക്ഷത്തോളം വിദ്യാർഥികൾക്കാണ് ഓരോ വർഷവും ഗ്രേസ് മാർക്ക് ലഭിക്കാറുള്ളത്. എന്നാൽ ഈ വർഷം ഇതുണ്ടാകില്ല എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
കോവിഡിന് തൊട്ടുമുൻപ് വരെ എൻസിസി അടക്കമുള്ള അക്കാദമിക ഇതര പ്രകടനങ്ങളുടെ ഭാഗമായിരുന്ന വിദ്യാർത്ഥികൾ ഗ്രേസ് മാർക്ക് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ വർഷം ഇരട്ടി ചോദ്യങ്ങൾ നൽകി ഉത്തരം എഴുതാനുള്ള സൗകര്യവും ഫോക്കസ് ഏരിയയും നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഗ്രേസ് മാർക്ക് വേണ്ടന്ന് വച്ചതെന്ന് സൂചനയുണ്ട്.
ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഇത്തവണ മികച്ച മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.