ന്യൂഡൽഹി: ആലുവ യുസി കോളജ് പ്രിൻസിപ്പൽ നിയമനത്തിനെതിരെ എംജി സർവകലാശാലയും കോളജ് മാനേജറും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി.2018ൽ നടന്ന നിയമനവുമായി ബന്ധപ്പെട്ട പരാതിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.
ബോട്ടണി വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രഫസറായ ഡോ.താരയെ പ്രിൻസിപ്പാൾ ആയി നിയമിച്ച നടപടിയാണ് ഹർജികൾ തള്ളിയതിലൂടെ ഇപ്പോൾ കോടതി ശരിവച്ചത്. ഡോ.താരയെ നിയമിച്ചത് യുജിസിയുടെ 2016 ലെ റഗുലേഷൻ പ്രകാരമുള്ള യോഗ്യത ഇല്ലാതെയാണെന്നു ചൂണ്ടിക്കാട്ടിയാണ് മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
ENGLISH PLUS https://wa.me/+919895374159
സർവകലാശാലയുടെ അംഗീകാരം ഇല്ലാത്ത ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധമാണ് താര ഹാജരാക്കിയതെന്നും ചൂണ്ടിക്കാട്ടി. ഡോ. താര വിരമിക്കാൻ ഇനി ഏതാനും മാസമേ ഉള്ളൂ എന്നും താരയുടെ നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.