തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതന നിരക്കില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 9847533374, 9249797401 എന്നീ നമ്പറുകളില്‍ ജൂലൈ 8-ന് മുമ്പായി ബന്ധപ്പെടുക.
ENGLISH PLUS https://wa.me/+919895374159
ഹാള്‍ടിക്കറ്റ്
ജൂലൈ 6-ന് ആരംഭിക്കുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്നും ജൂലൈ-1 മുതല്‍ ലഭ്യമാകുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.