തിരുവനന്തപുരം: ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപങ്ങളുടെ സഹകരണത്തോടെ അയൽപക്ക പഠനകേന്ദ്രങ്ങൾ തുറക്കും. വാർഡ് അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കുക. വിദ്യാർത്ഥികൾക്ക് നടന്നു പോകാൻ കഴിയുന്ന ദൂരത്തിലാകും കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
പഠനകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റവും അടുത്തുള്ള സ്കൂളിലെ പ്രധാനാധ്യാപകനായിരിക്കും. ഓരോ കേന്ദ്രത്തിനും ആവശ്യമായ അധ്യാപകരെയും നിയോഗിക്കും.
ഇതിനായി വായനശാലകൾ അടക്കമുള്ളവ ഉപയോഗിക്കും. ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളുടെ അന്തിമ കണക്കെടുത്തശേഷം ആവശ്യമായ സ്ഥലങ്ങളിൽ ഇത്തരം പഠനകേന്ദ്രങ്ങൾ ഒരുക്കും.
പഠനകേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്താൻ വാർഡുതല സമിതികൾ രൂപീകരിക്കും.
ENGLISH PLUS https://wa.me/+919895374159