കോട്ടയം: കോവിഡ് സാഹചര്യത്തിൽ അവസാന സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്പെഷ്യൽ പരീക്ഷ നടത്തുമെന്ന് എംജി സർവകലാശാല. ചാൻസ് നഷ്ടപ്പെടാതെ പരീക്ഷ പാസാകുന്നതിന് അവസരം നൽകുന്നതിനായി സ്പെഷൽ പരീക്ഷ നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. കോവിഡ് ബാധിച്ചും ബാധിത പ്രദേശങ്ങങ്ങളിൽ നിന്ന് പുറത്തെത്താൻ കഴിയാതെയും ഒട്ടേറെ പേർക്ക് അവസരം നഷ്ടമായ സാഹചര്യത്തിലാണ് നടപടി.
ENGLISH PLUS https://wa.me/+919895374159
അപേക്ഷ തീയതി നീട്ടി
ജൂൺ 29 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്കീം – 2019 അഡ്മിഷൻ റഗുലർ) പരീക്ഷയ്്ക്ക് പിഴയില്ലാതെ ജൂലൈ ഒന്നുവരെയും 525 രൂപ പിഴയോടെ ജൂലൈ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ അഞ്ചുവരെയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.
മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്കീം) പരീക്ഷയ്ക്ക് 525 രൂപ പിഴയോടെ ജൂൺ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂൺ 28 വരെയും അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷ തീയതി
ജൂൺ 29ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ – പുതിയ സ്കീം) പരീക്ഷ ജൂലൈ 15ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.