പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനം: തദ്ദേശ സ്ഥാപനങ്ങൾ നടപടിഎടുക്കണം

Jun 24, 2021 at 7:03 pm

Follow us on

തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ നേരിടുന്ന പഠന പ്രതിസന്ധികൾ മറികടക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി എടുക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ.
എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സമിതികൾ പുന:സംഘടിപ്പിച്ച് പ്രവർത്തനം ഊർജ്ജിതമക്കണം. പ്രാദേശികമായി ലഭ്യമാകുന്ന വിദഗ്ധരുടെയും എസ്.ടി പ്രമോട്ടർമാരുടെയും കുടുംബശ്രീ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളുടെയും സാക്ഷരതാ പ്രേരക്മാരുടെയും സേവനങ്ങൾ വിദ്യാഭ്യാസ സമിതികൾ ഉപയോഗപ്പെടുത്തണം.

നിലവിലുള്ള അവസ്ഥ വാർഡ് തലത്തിൽ വിശകലനം ചെയ്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി യാഥാർത്ഥ്യമാക്കിയ പഠന വീടുകൾ, പഠനകേന്ദ്രങ്ങൾ തുടങ്ങിയവയുടെ പോരായ്മകൾ മനസിലാക്കി അവ വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കാൻ സ്‌കൂൾതല ആക്ഷൻ പ്ലാനുകൾ സമയബന്ധിതമായി തയ്യാറാക്കണം

\"\"

. ഇത്തരം തിട്ടപ്പെടുത്തലുകളും ഭാവി പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ മേധാവികൾ ഓൺലൈനായി പി.ഇ.സി യോഗം വിളിച്ചുകൂട്ടണമെന്ന് മന്ത്രി നിർദേശിച്ചു.

\"\"

ENGLISH PLUS https://wa.me/+919895374159


പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ ലഭ്യതയും ഇന്റർനെറ്റ് സൗകര്യവും സമയബന്ധിതമായി ലഭ്യമാക്കണം. പഠനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കോ ഇന്റർനെറ്റ്, വൈദ്യുതി സേവനങ്ങൾക്കോ തടസമുണ്ടാകാതിരിക്കാൻ പ്രാദേശിക സർക്കാരുകൾ സന്നദ്ധസേവകരെ ഒരുക്കണം.

\"\"

പട്ടികവർഗ ഉപപദ്ധതി വിഹിതം ഉപയോഗിച്ച് കുട്ടികളുടെ പോഷണ നിലവാരം മെച്ചപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകാനും അവരുടെ മാനസികോല്ലാസം ഉറപ്പുവരുത്താനും കലാ-കായിക ശേഷികൾ വർധിപ്പിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.

\"\"

Follow us on

Related News