പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

എസ്എസ്എൽസി പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിങ്

Jun 22, 2021 at 6:23 pm

Follow us on

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു ശേഷം കുട്ടികൾക്കുണ്ടാകുന്ന സംശയ നിവാരണത്തിനും മാനസിക സമ്മർദ്ദങ്ങളൾക്കും പരിഹാരം കാണാൻ പ്രത്യേക കൗൺസിലിങ് സംഘടിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഹയർസെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക സെഷനുകൾ നടത്തുക.

പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളുടെ കരിയർ സംബന്ധമായ സഹായങ്ങളും, കൗമാരക്കാരുടെ മാനസികാരോഗ്യം കാത്തുസംരക്ഷിക്കാൻ ഉള്ള വിവിധ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ നടത്തിവരുന്നത്.

ഇതിന്റെ ഭാഗമായി സ്കൂളുകളിൽ സൗഹൃദ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർഥികൾക്കായി \”ആഫ്റ്റർ പ്ലസ് ടു\” എന്നപേരിൽ 18 ദിവസം നീണ്ടുനിന്ന കരിയർ വെബിനാർ സംഘടിപ്പിക്കപ്പെട്ടിരുന്നുപത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി അഞ്ചുദിവസത്തെ കരിയർ ഗൈഡൻസ് പ്രോഗ്രാം ആണ് ആരംഭിച്ചത്.

പത്താംക്ലാസ് പരീക്ഷ എഴുതിയ കുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ അഭിരുചിക്കനുസരിച്ച് സാധ്യമായ തുടർപഠന മേഖലകളും തൊഴിൽ സാധ്യതയുമാണ് ഇതിലൂടെ കുട്ടികളിലേക്ക് എത്തിച്ചേരുന്നത്. വിഎച്ച്എസ്ഇ, ടെക്നിക്കൽ ഹയർസെക്കൻഡറി, പോളിടെക്നിക് തുടങ്ങിയ വിവിധ സാധ്യതകൾ പത്താം ക്ലാസിനു ശേഷം ഉണ്ടെന്ന് കുട്ടികളെ പരിചയപ്പെടുത്താൻ ഈ പരിപാടിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

\"\"

ENGLISH PLUS https://wa.me/+919895374159

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...