തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഓൺലൈൻ പഠനത്തിന് 21ന് തുടക്കമാകും. ജൂൺ 2 മുതൽ ആരംഭിച്ച മൂന്നാഴ്ചത്തെ ട്രയൽ ക്ലാസുകൾക്ക് ശേഷമാണ് ഈ വർഷത്തെ ഡിജിറ്റൽ ക്ലാസ്സുകളുടെ റഗുലർ സംപ്രേക്ഷണം ജൂൺ 21 മുതൽ ആരംഭിക്കുന്നത്.
കഴിഞ്ഞ വർഷത്തെപോലെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ നടക്കുക.
ക്ലാസ്സുകളും വിശദമായ ടൈംടേബിളും firstbel.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.
ENGLISH PLUS https://wa.me/+919895374159
ട്രയൽ ക്ലാസുകൾ വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റഗുലർ ക്ലാസുകളിലേക്ക് കടക്കുന്നത്. വിക്റ്റേഴ്സ് ചാനലിലെ ക്ലാസുകൾക്ക് പുറമെ അതത് സ്കൂളുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും.
ലൈവ് ആപ്പുകൾ ഉപയോഗിച്ചാണ് ഓരോ ക്ലാസിനും പ്രത്യേകം ലൈവ് ക്ലാസുകൾ നടത്തുക. വിക്റ്റേഴ്സ് ക്ലാസുകളുടെ തുടർച്ചയായിട്ടാകും ഈ ക്ലാസുകൾ.