പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

സ്കൂൾ അധ്യാപകർക്കുള്ള കലാ-സാഹിത്യ മത്സരം: രചനകൾ ജൂലൈ 31നകം

Jun 17, 2021 at 8:57 am

Follow us on

തിരുവനന്തപുരം: ദേശീയ അധ്യാപകദിന ആഘോഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾ അധ്യാപകർക്കായി നടത്തുന്ന കലാസാഹിത്യ മത്സരങ്ങൾക്കുള്ള അപേക്ഷാഫോമും രചനകളും ജൂലൈ 31നകം സമർപ്പിക്കണം. കഥ, കവിത, തിരക്കഥ, നാടകം, ചിത്രം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്.

\"\"

ENGLISH PLUS https://wa.me/+919895374159

കഥയ്ക്കും കവിതയ്ക്കും വിഷയം ഏതുമാകാം. സ്വന്തംകഥയെ ആസ്പദമാക്കിയുള്ളതാകണം തിരക്കഥാരചന. ചിത്രരചനയ്ക്കു (വാട്ടർകളർ)\”കോവിഡാലത്തെ ആശുപത്രി\’ എന്നതാണു വിഷയം. ചിത്രരചനയുടെ പേപ്പർസൈസ് ഒരു ഡായിംഗ് ഷീറ്റിന്റെ പകുതി വലിപ്പത്തിൽ ആയിരിക്കണം.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത സ്കൂളുകളിലെ എൽ.പി.,യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപകർക്ക് മത്സരത്തിൽപങ്കെടുക്കാം. കഴിഞ്ഞവർഷം (2019-20) സമ്മാനം ലഭിച്ചവർ വീണ്ടും അതേ ഇനത്തിൽമത്സരിക്കാൻ പാടുള്ളതല്ല.

\"\"

2020-21 വർഷം മത്സരത്തിനായി അപേക്ഷിച്ചിട്ടുള്ളവരുടെ രചനകൾ ഈ വർഷം പരിഗണിക്കുന്നതാണ്. കഴിഞ്ഞവർഷം അപേക്ഷിച്ചവർക്ക് പുതിയ രചനകളും മത്സരത്തിനായി അയയ്ക്കാവുന്നതാണ്. അങ്ങനെയുള്ളവർ അപേക്ഷാഫോമിലെ ബന്ധപ്പെട്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതാണ്. ഇതോടൊപ്പം നൽകിയിട്ടുള്ള അപേക്ഷയുടെ മാതൃക പൂരിപ്പിച്ച് രചനയോടൊപ്പം അയച്ചുതരേണ്ടതാണ്. രചനകളിൽ എഴുതിയ ആളിന്റെ പേരോ സ്കൂളിന്റെ പേരോ രേഖപ്പെടുത്തുവാൻപാടുള്ളതല്ല.

\"\"

പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം വേണം രചനകൾ അയയ്ക്കേണ്ടത്. രചനയോടൊപ്പം രചയിതാവിന്റെ ഫോട്ടോയും ഉൾപ്പെടുത്തേണ്ടതാണ്. ഒന്നിലധികം മത്സരയിനങ്ങളിൽ പങ്കെടുക്കുന്നവർ വെവ്വേറെ അപേക്ഷാഫാറങ്ങൾ ഉപയോഗിക്കേണ്ടതാണ്. മത്സരത്തിനയയ്ക്കുന്ന രചനകൾ തിരികെ നൽകുന്നതല്ല. അപേക്ഷാഫോമുംരചനകളും 2021 ജൂലൈ 31-നകം എഡിറ്റർ വിദ്യാരംഗം മാസിക, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ്. അയയ്ക്കുന്ന കവറിനു പുറത്ത് \”അധ്യാപക കലാസാഹിത്യമത്സരം 2021\’ എന്ന്രേഖപ്പെടുത്തണം.

\"\"

ENGLISH PLUS https://wa.me/+919895374159

മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ദേശീയ അധ്യാപകദിനമായ സെപ്തംബർ 5 നു നടക്കുന്ന ചടങ്ങിൽ വച്ച് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ അതതു സമയത്തിൽ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്ന തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും കലാസാഹിത്യ രചനകളുടെ മൂല്യനിർണ്ണയവും പുരസ്കാരവിതരണവും നടക്കുക.

Follow us on

Related News