സംസ്ഥാനത്തെ സർവകലാശാല ഫൈനൽ സെമസ്റ്റർ പരീക്ഷകൾ 28 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും.  ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ ഇന്ന് നടന്ന വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം.

 ബി.എസ്‌സി നഴ്‌സിംഗ്, ബി.എഡ്, ബിവോക്ക് കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ ജൂൺ 21 മുതൽ സർവ്വകലാശാലകൾ നിശ്ചയിച്ചിരിക്കുന്ന തീയതികളിൽ നടത്തും.

 പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കും.  അതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തും.  അധ്യാപകർ പരീക്ഷാ ചുമതലകൾ നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.

ENGLISH PLUS https://wa.me/+919895374159

Share this post

scroll to top