എടപ്പാൾ: ലോക ബാലവേല വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ വെബിനാർ സംഘടിപ്പിച്ച് ലീഗൽ സർവീസസ് കമ്മിറ്റി. എടപ്പാൾ വെറൂർ എയുപി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുമായി സഹകരിച്ചാണ് പൊന്നാനി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി വെബിനാർ സംഘടിപ്പിച്ചത്.
ENGLISH PLUS https://wa.me/+919895374159
പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് എം.ആർ. ദിലീപ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ ലിജു, സി.സീനി, ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ (ഗൈഡ്സ്) ഷൈബി.ജെ.പാലക്കൽ എന്നിവർ പ്രസംഗിച്ചു. അഡ്വ.വി.ഐ.എം.അഷ്റഫ് ക്ലാസെടുത്തു.ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി കെ.വി.സൗമ്യ സ്വാഗതവും പാര ലീഗൽ വളണ്ടിയർ കെ.എ. സത്യൻ നന്ദിയും പറഞ്ഞു.