തിരുവനന്തപുരം: വരുന്ന അദ്ധ്യയന വര്‍ഷത്തെ സ്കൂൾ പാഠപുസ്തകങ്ങങ്ങൾ 29മുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണോദ്ഘാടനം 29ന് രാവിലെ 10ന് മണക്കാട് ഗവ. ടിടിഐയിൽ നടക്കും.
ആദ്യവാല്യത്തിൽ 288 ടൈറ്റിലുകളിലായി 2.62 കോടി പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുക.

13,064 സൊസൈറ്റികള്‍ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. പാഠപുസ്തകങ്ങള്‍ കേരള സിലബസ് ഗവണ്‍മെന്‍റ്/എയ്ഡഡ്/ അണ്‍-എയ്ഡഡ് (അംഗീകൃത) സ്കൂളുകള്‍ക്ക് വിതരണം ചെയ്തു വരുന്നു. പാഠ പുസ്തകത്തിന്‍റെ അച്ചടിയും വിതരണവും കെ.ബി.പി.എസിയാണ് നിർവഹിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഹബ്ബുകളിലും, ഹബ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലും കെ.ബി.പി.എസ് പാഠപുസ്തകങ്ങള്‍ എത്തിക്കുകയും അവിടെ നിന്ന് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വിവിധ സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
നിലവില്‍ എഴുപത് ശതമാനത്തോളം ഒന്നാം വാല്യം പാഠ പുസ്തകങ്ങളുടെ വിതരണം സ്കൂള്‍ സൊസൈറ്റികളിലേക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിവരുന്നവ
ജൂണ്‍ 1നകം പൂർത്തീകരിക്കും.
