പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ജൂൺ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

May 27, 2021 at 12:45 pm

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വെർച്വൽ സംവിധാനത്തിലാകും പ്രവേശനോത്സവം നടക്കുകയെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

\"\"

കോവിഡ് വ്യാപന സാഹചര്യമായതിനാല്‍ തുടക്കത്തില്‍ വിക്റ്റേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളും പിന്നീട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരസ്പരം കാണാന്‍ കഴിയുന്ന രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ് സംവിധാനവും ഏര്‍പ്പെടുത്തും.

\"\"

ഡിജിറ്റല്‍ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷത്തെ പാഠം ആവര്‍ത്തിക്കാത്ത രീതിയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ആദ്യത്തെ 15 ദിവസം കഴിഞ്ഞ വര്‍ഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജ് ക്ലാസുകളാണ് നടത്തുക. ഒന്നിന് രാവിലെ 9.30 കൈറ്റ് വിക്ടോഴ്‌സ് ചാനലില്‍ പ്രവേശനോത്സവ പരിപാടികൾ ആരംഭിക്കും. 11 മണിക്കു സ്‌കൂള്‍തല പരിപാടി വെര്‍ച്വല്‍ ആയി നടത്തും.

Follow us on

Related News