
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ നടത്തേണ്ടത് അനിവാര്യമാണ്.
കുട്ടികൾക്ക് ഗ്രാൻഡ് ലഭിക്കാനും കഴിവുകൾ തെളിയിക്കാനുമുള്ള പരീക്ഷകളാണ്. അതുകൊണ്ട്തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.നടത്തേണ്ട എന്ന നിലപാട് ഇല്ലെന്നും മന്ത്രി പറഞ്ഞു.
