പ്രധാന വാർത്തകൾ
സംസ്ഥാനത്ത് നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്പ്രിസൺ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്: പിഎസ്‌സി ചുരുക്കപ്പട്ടിക ഉടൻപഞ്ചായത്ത് സെക്രട്ടറി, സബ് ഇൻസ്പെക്ടർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ നിയമനത്തിനുള്ള വിജ്ഞാപനം 29ന്: തസ്തികകൾ അറിയാംപിജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കേരള സർവകലാശാല വാർത്തകൾകാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷഎംജി സർവകലാശാല പരീക്ഷാ സമയത്തിൽ മാറ്റം, മറ്റു പരീക്ഷാ വിവരങ്ങൾ, പ്രഫഷണല്‍ ട്രെയിനിങ്സംസ്കൃത സർവകലാശാല ബിഎ റീഅപ്പിയറൻസ് പരീക്ഷകൾ, ഗസ്റ്റ് ഫാക്കൽറ്റി നിയമനംകണ്ണൂർ സർവകലാശാല പരീക്ഷാഫലം, ടൈംടേബിൾഎംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം: അപേക്ഷ ഡിസംബർ 15വരെഅഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്: അപേക്ഷ 26വരെ

കാലിക്കറ്റ്‌ സർവകലാശാല എംബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

May 26, 2021 at 10:39 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠനവിഭാഗം, സർവകലാശാല സ്വാശ്രയ സെന്ററുകൾ, സ്വാശ്രയ കോളജുകൾ എന്നിവയിലേക്കുള്ള 2021-ലെ പാർട്ട് ടൈം, ഫുൾടൈം എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ 187 രൂപയും മറ്റുള്ളവർ 555 രൂപയും ഫീസടച്ച് ജൂൺ 14-ന് മുമ്പായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

\"\"

സ്വാശ്രയ കോളേജിലെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത ഫീസടച്ച് ഓൺലൈൻ രജിസ്റ്റർ ചെയ്യണം. ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാൻ രശീതി, എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ജൂൺ 16-ന് മുമ്പായി സർവകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠന വകുപ്പുതലവന് സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ, ഫോൺ 0494 2407017, 2407363.

\"\"

Follow us on

Related News