തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ എം.ടെക്/ എം.സി.എ/ ബി.എസ്‌സി/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി.സി.എ യോഗ്യതയുള്ളവർക്കാണ് അവസരം. അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം.
അവസാന സെമസ്റ്റർ/ വർഷം വരെയുള്ള പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റുകൾ കൗൺസിലിംങ്/ പ്രവേശന തിയതിയിൽ അപേക്ഷകർ ഹാജരാകണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സ്. ജനറൽ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷാ ഫീസ് ഡി.ഡി ആയോ ഓൺലൈൻ പേയ്‌മെന്റ് മുഖേനയോ നൽകാം. അപേക്ഷ ഫോറം ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ് www.ihrd.ac.in ൽ നിന്നോ കോളേജ് വെബ്‌സൈറ്റ് www.cek.ac.in ൽ നിന്നോ ഡൗൺലോഡ് ചെയ്യാം.

താൽപര്യമുള്ളവർ ജൂൺ 15ന് മുൻപ് പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ് കല്ലൂപ്പാറ, കടമാങ്കുളം.പി.ഒ, കല്ലൂപ്പാറ, തിരുവല്ല- 689583 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447402630, 0469-2677890, 2678983, 8547005034, വെബ്‌സൈറ്റ്: www.ihrd.ac.in, www.cek.ac.in
