വിദ്യാഭ്യാസവകുപ്പിലെ സ്ഥലമാറ്റം: മെയ്‌ 31വരെ അപേക്ഷിക്കാം


തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിൽ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ ഹൈസ്കൂൾ പ്രധാനാധ്യാപകർ/ ഉപജില്ലാ വിദ്യാഭ്യാസഓഫീസർ/ സമാന തസ്തികയിൽപ്പെട്ടവരിൽ നിന്നും 2021-22 അധ്യയന വർഷത്തേയ്ക്കുള്ള പൊതു സ്ഥലംമാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്ഥലംമാറ്റം ആവശ്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ പുതിയ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് www.transferandpostings.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ഓൺ ലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

മെയ്‌ 5മുതൽ മെയ്‌ 31വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Share this post

scroll to top