പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

കോവിഡിനെ തുടർന്ന് കഷ്ടപ്പെടുന്ന കുട്ടികൾക്ക് സഹായഹസ്തം

May 4, 2021 at 6:43 pm

Follow us on

\"\"

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികളെ സഹായിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ ഹെൽപ്പ്‌ലൈൻ സംവിധാനം. സംസ്ഥാനത്തെ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ ബന്ധപ്പെടുന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് ചൈൽഡ് ലൈനുമായി ചേർന്ന് ഹെൽപ് ലൈൻ ഒരുക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികൾക്ക് തുടർപരിചരണം ലഭ്യമാക്കുക, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കോവിഡ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക എന്നീ കാര്യങ്ങൾക്കു കൂടി ഇത് ഉപയോഗപ്പെടുത്തും.

\"\"

കോവിഡ്മൂലം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്കോ മാതാപിതാക്കൾക്കോ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കോ പൊതുജനങ്ങൾക്കോ 1098 എന്ന ചൈൽഡ്‌ലൈൻ ഹെൽപ്പ്‌ലൈൻ നമ്പരിലേക്ക് വിളിക്കുകയോ +91 8281899479 എന്ന നമ്പരിൽ വാട്ട്‌സാപ്പ് ചെയ്യുകയോ ചെയ്യാം. കോളുകൾ അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർക്ക് കൈമാറി ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ വഴി തുടർസേവനങ്ങൾ ലഭ്യമാക്കും.

\"\"

Follow us on

Related News